ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടണമെന്നാവശ്യപ്പെട്ട് ഇ.ഡി കോടതിയില്‍. നിരവധി തവണ ഫോണുകള്‍ മാറ്റിക്കൊണ്ടിരിക്കുന്നതെന്തിനെന്ന ചോദ്യത്തിന് സിസോദിയ കൃത്യമായ ഉത്തരം നല്‍കിയില്ലെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. അതേസമയം സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടണമെന്ന ഇ.ഡി ആവശ്യം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. നേരത്തേ സിസോദിയയുടെ കമ്പ്യൂട്ടര്‍ അന്വേഷണ ഏജന്‍സി പിടിച്ചെടുത്തിരുന്നു. ഇക്കാര്യങ്ങളെല്ലാം വീണ്ടും ആവര്‍ത്തിക്കുകയാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.