തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഹൈദരാബാദിലെ ഗച്ചി ബൗളിയിലെ എഐജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദരസംബന്ധമായ പ്രശ്നങ്ങളാണ് ആരോഗ്യ നില മോശമാകാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഗ്യാസ്ട്രിക് സംബന്ധമായ പരിശോധനകളായ എന്‍ഡോസ്‌കോപ്പി, സിടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തിയതായി എഐജി ആശുപത്രി ചെയര്‍മാന്‍ ഡോ.ഡി നാഗേശ്വര്‍ റെഡ്ഡി പറഞ്ഞു.

പരിശോധനകള്‍ക്ക് ശേഷം കെസിആറിന്റെ വയറില്‍ അള്‍സര്‍ ഉണ്ടെന്ന് കണ്ടെത്തി. ഭാര്യ ശോഭയുടെയും മകള്‍ കെ കവിതയുടെയും കൂടെയാണ് കെസിആര്‍ ആശുപത്രിയിലെത്തിയത്. ആരോഗ്യമന്ത്രി ഹരീഷ് റാവു, ടൂറിസം മന്ത്രി ശ്രീനിവാസ് ഗൗഡ്, ആദിവാസി ക്ഷേമ മന്ത്രി സത്യവതി റാത്തോഡ്, സര്‍ക്കാര്‍ വിപ്പ് കൗശിക് റെഡ്ഡി തുടങ്ങിയവര്‍ ആശുപത്രിയിലെത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →