പാലക്കാട്: അട്ടപ്പാടി അഗളിയിൽ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. കിലയുടെ ക്യാമ്പസിലാണ് അപകടം. എൻആർഎൽഎം ഓഫീസിലെ ജീവനക്കാരിയായ അഗളി താഴെ ഊരിലെ വിദ്യയാണ് മരിച്ചത്. വിദ്യയുടെ സഹപ്രവർത്തകയെ പരിക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
നിർത്തിയിട്ടിരുന്ന ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം. അപകടത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. സംഭവത്തിൽ അഗളി പൊലീസ് അന്വേഷണം തുടങ്ങി.