ദില്ലി : മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേരെയുണ്ടായ അതിക്രമെന്ന് ദേശീയ മാദ്ധ്യമ സംഘടനകൾ. രാജ്യത്ത് മാദ്ധ്യമങ്ങൾ നേരിടുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് ഏഷ്യാനെറ്റിലെ അതിക്രമമെന്ന് ദില്ലിയിലെ മാദ്ധ്യമ സംഘടനകൾ സംയുക്ത പ്രസ്താവന നടത്തി.
ഡൽഹി പ്രസ് ക്ലബ് ഓഫ് ഇന്ത്യ, ഇന്ത്യൻ വിമൻസ് പ്രസ് കോർ, ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ്, കെ യു ഡബ്ല്യൂ ജെ ദില്ലി ഘടകം എന്നീ സംഘടകളാണ് സംയുക്ത പ്രസ്താവന ഇറക്കിയത്. ബാലപീഡനം ഉൾപ്പെടെ കേസുകൾ റിപ്പോർട്ട് ചെയ്യുതിന് സ്വീകരിക്കുന്ന പ്രൊഫഷണൽ മാർഗങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് എതിർപ്പുകൾക്ക് കാരണമെന്ന് മാദ്ധ്യമസംഘടനകൾ പറഞ്ഞു.

