മുംബൈ: പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുംബൈ ഇന്ത്യന്‍സിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും. ഇന്ത്യയുടെ ദേശീയ ടീം ക്യാപ്റ്റനായ ഹര്‍മന്‍ പ്രീതിനെ ലേലത്തില്‍ 1.8 കോടി രൂപ മുടക്കിയാണ് മുംബൈ സ്വന്തമാക്കിയത്.
150 ട്വന്റി-20 മത്സരങ്ങള്‍ കളിച്ച ആദ്യ വനിതാതാരമെന്ന നേട്ടം അടത്തിടെയാണു താരം സ്വന്തമാക്കിയത്. വനിതാ ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറി (പുറത്താകാതെ 171) ന് ഉടമയാണ് ഹര്‍മന്‍പ്രീത്.
ഈമാസം നാലിന് മുംബൈ ഡി.വൈ. പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ മുംബൈയുടെ എതിരാളികള്‍ ഗുജറാത്ത് ജയന്റ്‌സാണ്.