ബി.ബി.സി. റെയ്ഡ് ഉന്നയിച്ച് ബ്രിട്ടന്‍;നിയമം ഏവര്‍ക്കും ബാധകമെന്ന് ജയശങ്കര്‍

ന്യൂഡല്‍ഹി: ബി.ബി.സിയുടെ മുംബൈ, ഡല്‍ഹി ഓഫീസുകള്‍ ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്ത സംഭവം കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ ഉന്നയിച്ച് ബ്രിട്ടന്‍. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായുള്ള ചര്‍ച്ചയില്‍ ബ്രിട്ടിഷ് വിദേശകാര്യ മന്ത്രി ജയിംസ് ക്ലവര്‍ലിയാണ് ബി.ബി.സി. വിഷയം ഉന്നയിച്ചത്. ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനു മുന്നോടിയായിട്ടായിരുന്നു കൂടിക്കാഴ്ച. രാജ്യത്തെ നിയമങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ബാധകമാണെന്നായിരുന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുടെ മറുപടി. ബി.ബി.സിയുടെ ഓഫീസുകളില്‍ കഴിഞ്ഞ മാസമായിരുന്നു ആദായ നികുതി വകുപ്പിന്റെ 58 മണിക്കൂര്‍ നീണ്ട റെയ്ഡ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുമുള്ള ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ആദായ നികുതി വകുപ്പ് ബി.ബി.സിയുടെ ഓഫീസുകളില്‍ പരിശോധന നടത്തിയത്. നികുതിവെട്ടിപ്പ് സംബന്ധിച്ച തെളിവ് ലഭിച്ചതായും ആദായ നികുതി വകുപ്പ് അവകാശപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →