കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ദേശീയ നഗര ഉപജീവന പദ്ധതിയുടെ (NULM) കീഴില്‍, കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ഐ.എച്ച്.ആര്‍.ഡി ആരംഭിക്കുന്ന സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കോഴ്‌സുകള്‍ നടക്കുന്നത് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിങ്ങ് സ്‌കൂളിലാണ്.
കോഴ്‌സിന്റെ വിവരങ്ങള്‍ ചുവടെ: ഫീല്‍ഡ് ടെക്‌നീഷ്യന്‍-അതര്‍ ഹോം അപ്ലയന്‍സസ്.യോഗ്യത: എസ്.എസ്.എല്‍.സി. പ്രായം 18-30 വരെ. കാലാവധി മൂന്ന് മാസം. അപേക്ഷകര്‍ കോര്‍പറേഷന്‍ /മുന്‍സിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്ന, ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനം ഉള്ളവരോ ആയിരിക്കണം. പിഎംഎവൈ ഗുണഭോക്താക്കള്‍ക്കും കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പില്‍ അംഗങ്ങള്‍/അതിദരിദ്രര്‍/ആശ്രയ ഗുണഭോക്താക്കള്‍ ആയിട്ടുള്ളവര്‍ക്കും മുന്‍ഗണന. അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ 0484 2985252 എന്ന നമ്പറില്‍ മോഡല്‍ ഫിനിഷിങ്ങ് സ്‌കൂള്‍ ഓഫീസുമായി ബന്ധപെടുകയോ അല്ലെങ്കില്‍ താമസിക്കുന്ന മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷനിലെ NULM ഓഫീസുമായോ ബന്ധപ്പെടുക. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് അഞ്ച്.

