സോണിയ വിരമിക്കില്ല, മാര്‍ഗദര്‍ശിയാകും

റായ്പുര്‍: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി രാഷ്ട്രീയരംഗത്തുനിന്നു വിരമിക്കുന്നില്ലെന്നു പാര്‍ട്ടി നേതാവ് അല്‍ക്ക ലാംബ. ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിങ്‌സ് അവസാനിക്കുന്നതായി ശനിയാഴ്ച ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് പ്ലീനറി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സോണിയ ഗാന്ധി സൂചിപ്പിച്ചിരുന്നു. എന്നാല്‍, രാഷ്ട്രീയരംഗത്തുനിന്നു വിരമിക്കുന്നില്ലെന്നും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് മാര്‍ഗദര്‍ശിയായി തുടരുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കിയതായി റായ്പുരില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കവെ അല്‍ക്ക ലാംബ പറഞ്ഞു. അല്‍ക്കയുടെ പ്രസ്താവനയോട് യോജിക്കുന്നതുപോലെ സദസില്‍ സന്നിഹിതയായിരുന്ന സോണിയ ഗാന്ധി പുഞ്ചിരിക്കുകയും ചെയ്തു.
സമ്മേളനത്തിന്റെ രണ്ടാം ദിനത്തില്‍ 15,000 ത്തോളം പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് താന്‍ സജീവ രാഷ്ട്രീയത്തില്‍നിന്നു വിരമിക്കുകയാണ് എന്ന സൂചന സോണിയ നല്‍കിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍നിന്ന് താന്‍ മത്സരിക്കുമോ സീറ്റ് മകള്‍ പ്രിയങ്കയ്ക്ക് കൈമാറുമോ എന്ന കാര്യം ജനങ്ങള്‍ തന്നെ ഊഹിക്കട്ടെ എന്ന നിലപാടാണ് സോണിയ തന്റെ പ്രസംഗത്തില്‍ സ്വീകരിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തെക്കുറിച്ച് സോണിയ യാതൊരു സൂചനയും നല്‍കിയിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →