സുവർണചകോരം നേടിയ ‘ഉതമ’ 24ന്

കോട്ടയം: 27-ാമത് കേരള രാജ്യാന്തരചലച്ചിത്രമേളയിൽ(ഐ.എഫ്.എഫ്.കെ.) മികച്ച സിനിമയ്ക്കുള്ള സുവർണചകോരം നേടിയ ‘ഉതമ.’ ഫെബ്രുവരി 24ന് കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. രാവിലെ 9.30ന് അനശ്വര തിയറ്ററിലാണ് പ്രദർശനം. ബൊളീവിയൻ സിനിമയായ ഉതമ സംവിധാനം ചെയതത് അലസാൻഡ്രോ ലോയ്സ് ഗ്രിസിയാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെയും പ്രകൃതി നശീകരണത്തിന്റേയും ആഗോള സന്ദർഭത്തിലേക്ക് വിരൽചൂണ്ടുന്ന ദൃഷ്ടാന്തമായ ഈ സിനിമ ജീവന്റെ നിലനിൽപ്പിനെക്കുറിച്ചുള്ള ആകുലതകളാണ് പങ്കുവെയ്ക്കുന്നത്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →