കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. എറണാകുളം സ്വദേശികളായ അമ്പാടി (19), അമല്‍ (21) എന്നിവരാണ് അറസ്റ്റിലായത്. നിര്‍ബന്ധിച്ചു മദ്യം നല്‍കി സുഹൃത്തുക്കളായ രണ്ടുപേരാണ് പീഡിപ്പിച്ചതെന്നു വിദ്യാര്‍ഥിനി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ കസബ പോലീസാണു കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണു സംഭവം നടന്നത്.
കോഴിക്കോട് നഗരത്തില്‍ പേയിങ് ഗസ്റ്റായി താമസിച്ചു പഠിക്കുന്ന പെണ്‍കുട്ടിക്കാണു ക്രൂരത നേരിടേണ്ടിവന്നത്. സൗഹൃദം നടിച്ചെത്തിയ രണ്ടുപേരാണു കുട്ടിയെ പീഡിപ്പിച്ചത്. വിദ്യാര്‍ഥിനിയെ നഗരത്തിലെ ഒരു ലോഡ്ജിലേക്കു കൂട്ടിക്കൊണ്ടുപോയി അവിടെ വച്ച് ഇവര്‍ നിര്‍ബന്ധിച്ചു മദ്യം കുടിപ്പിക്കുകയും ക്രൂരബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. പീഡനശേഷം പെണ്‍കുട്ടിയെ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു.
പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയ്ക്കും പ്രാഥമിക തെളിവ് ശേഖരണത്തിനും ശേഷമാണു കസബ പോലീസ് കേസെടുത്തത്. പെണ്‍കുട്ടിയും പ്രതികളും എറണാകുളം ജില്ലാക്കാരാണെന്നു വ്യക്തമായിട്ടുണ്ട്. പീഡനശേഷം പെണ്‍കുട്ടിയെ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതികളെ കണ്ടെത്താനായി സമീപത്തെ സി.സി ടിവി ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചിരുന്നു.

