റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ സിറ്റിക്ക് തോല്‍വി

February 20, 2023 - 10:08 am

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണിലെ അവസാന ലീഗ് മത്സരത്തില്‍ മുംബൈ സിറ്റിക്കു തോല്‍വി. സ്വന്തം തട്ടകമായ മുംബൈ അരീനയില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി ഈസ്റ്റ് ബംഗാളിനോട് ഏകപക്ഷീയമായ ഒരു ഗോളിനാണു തോറ്റത്. 52-ാം മിനിറ്റില്‍ നവോറം സിങ്ങാണു ഗോളടിച്ചത്. 20 കളികളിലായി 46 പോയിന്റ് നേടിയ മുംബൈ ഷീല്‍ഡ് സ്വന്തമാക്കി. സീസണില്‍ രണ്ടു വട്ടം മാത്രമാണ് അവര്‍ തോറ്റത്. 19 കളികളില്‍നിന്ന് 19 പോയിന്റ് നേടിയ ഈസ്റ്റ് ബംഗാള്‍ ഒന്‍പതാം സ്ഥാനത്താണ്. അവര്‍ക്ക് ഒരു മത്സരം കൂടിയുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *