കിമ്മിന്റെ കല്‍പന; മകളുടെ പേര് മറ്റാര്‍ക്കും പാടില്ല

സിയോള്‍: ഭരണാധികാരി കിം ജോങ് ഉന്നിന്റെ മകളുടെ പേര് രാജ്യത്തെ മറ്റാര്‍ക്കും പാടില്ലെന്ന് ഉത്തരകൊറിയന്‍ കമ്യൂണിസ്റ്റ് ഭരണകൂടം. ജു എ എന്നാണ് കിമ്മിന്റെ മകളുടെ പേര്. ഈ പേരുള്ളവര്‍ ഉടന്‍ പേര് മാറ്റി ജനനസര്‍ട്ടിഫിക്കറ്റ് തിരുത്തണമെന്ന് ഭരണകൂടം കല്‍പ്പിച്ചതായി ഫോക്‌സ് ന്യൂസ് വാര്‍ത്ത. റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ഫോക്‌സ് ന്യൂസ് വാര്‍ത്ത. കിമ്മിന്റെ മകള്‍ ജു എക്ക് ഒമ്പതിനും പത്തിനുമിടയിലാണ് പ്രായം. ജു എ അടുത്തിടെ കിമ്മിനൊപ്പം കൊറിയയുടെ സൈനിക പരേഡില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പരേഡിന് ഒരു ദിവസം മുമ്പ് മകള്‍ സൈനിക ബാരക്കിലെ ആഡംബര വിരുന്നിലും പ്രത്യക്ഷപ്പെട്ടു.

ജു എ ആദ്യമായി മാധ്യമങ്ങള്‍ക്കും ലോകത്തിനും മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് 2022 നവംബറിലാണ്. ജുഎയുടെ കൈയില്‍ പിടിച്ചു നില്‍ക്കുന്ന കിമ്മിനെയാണ് അന്ന് ലോകം കണ്ടത്. വെളുത്ത പഫര്‍ ജാക്കറ്റും ചുവന്ന ഷൂസും ധരിച്ച് ഒരു ഭീമാകാരന്‍ മിസൈലിനു മുന്നിലൂടെ നടന്നുനീങ്ങുന്ന ചിത്രമായിരുന്നു ഇത്.കിമ്മിന്റെ മൂന്ന് മക്കളില്‍ ജു എ മാത്രമാണ് ഇതുവരെ ജനമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളതും. 2009 ലായിരുന്നു കിമ്മിന്റെ വിവാഹം. കിം-റി സോള്‍ ജു ദമ്പതികള്‍ക്ക് മൂന്നു മക്കളുണ്ടെന്നാണ് വിവരം. രണ്ട് പെണ്‍മക്കളും ഒരു മകനും. റസിഡന്റ് രജിസ്‌ട്രേഷനില്‍ ജു എ എന്ന പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരോട് സുരക്ഷാ മന്ത്രാലയത്തിലെത്തി പേര് മാറ്റി ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്താനാണ് ഭരണകൂടത്തിന്റെ കല്‍പ്പന. മുമ്പും ഭരണകര്‍ത്താക്കളുടെ പേരുകള്‍ ജനങ്ങള്‍ക്ക് ഇടുന്നത് ഉത്തര കൊറിയന്‍ ഭരണകൂടം വിലക്കിയിരുന്നു. 2014- ല്‍ കിം ജോങ് ഉന്‍, തന്റെ പേര് മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് വിലക്കി. കിമ്മിന്റെ പിതാവ് കിം ഇല്‍-സങ്ങ് ഭരിക്കുന്ന വേളയിലും ആളുകള്‍ ഇല്‍-സങ്ങ് എന്ന പേര് ഉപയോഗിക്കാന്‍ പാടില്ലെന്നു വിലക്കുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →