സംസ്ഥാനതല തദ്ദേശ ദിനാഘോഷം: ഫോട്ടോ – സെല്‍ഫി പോയന്റുകള്‍ ഒരുങ്ങുന്നു

തൃത്താല ചാലിശ്ശേരിയില്‍ ഫെബ്രുവരി 18, 19 തീയതികളില്‍ നടക്കുന്ന സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തിനെത്തുന്ന ജനപ്രതിനിധികള്‍ക്കും പ്രദര്‍ശന-വിപണന-പുഷ്പ മേള കാണാനെത്തുന്നവര്‍ക്കുമായി സെല്‍ഫി പോയന്റുകളും ഫോട്ടോ പോയന്റുകളും ഒരുങ്ങുന്നു.  ഫോട്ടോ- സെല്‍ഫി പോയന്റുകളുടെ നിര്‍മ്മാണ പ്രവര്‍ത്തിയും സമ്മേളന വേദിയിലും പ്രദര്‍ശന നഗരിയിലും സ്ഥാപിയ്‌ക്കേണ്ട സ്വാഗത കമാനങ്ങളുടെ നിര്‍മാണവുമാണ് ആരംഭിച്ചത്. സമ്മേളനം നടക്കുന്ന അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററിലും പ്രദര്‍ശന- വിപണന-പുഷ്പ മേള നടക്കുന്ന   മുല്ലയംപറമ്പ് മൈതാനിയിലും കൂറ്റനാട് സെന്ററിലുമായി രണ്ട് ഫോട്ടോ പോയന്റും മൂന്ന് സെല്‍ഫി പോയന്റും ഉണ്ടാവും. ഏറെ വ്യത്യസ്തമായ ദൃശ്യാനുഭവങ്ങള്‍ പകരുന്ന പുതു മാതൃകകളാണ് സെല്‍ഫി പോയന്റുകളിലും ഫോട്ടോ പോയന്റുകളിലും ഒരുക്കുന്നത്. തൃത്താലയുടെ പൈതൃകപ്പെരുമയായ പറയിപെറ്റ പന്തിരുകുലത്തിന്റെയും എം.ടി, വി.ടി ഭട്ടതിരിപ്പാട്, അക്കിത്തം തുടങ്ങിയവരുടെ കഥാപാത്രങ്ങളുടെയുമൊക്കെ ദൃശ്യങ്ങള്‍ പശ്ചാത്തലമാക്കിയാണ് ഫോട്ടോ പോയന്റുകള്‍ ഒരുക്കുന്നത്. ഇതോടൊപ്പം തദ്ദേശ ഭരണത്തിലെയും കുടുംബശ്രീ മേഖലയിലെ വിജയഗാഥകളുമുണ്ടാവും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →