ഇടതുലോബിയെന്ന് ആര്‍.എസ്.എസ്.

ന്യൂഡല്‍ഹി: ധനകാര്യ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് നടത്തിയ വിശകലന റിപ്പോര്‍ട്ടിലെ ആരോപണങ്ങളെ തുടര്‍ന്ന് കുരുക്കിലായ അദാനി ഗ്രൂപ്പിന് പിന്തുണ പ്രഖ്യാപിച്ച് ആര്‍.എസ്.എസ്. ഇടതുലോബി അദാനിക്കെതിരേ പ്രചാരണം നടത്തുകയാണെന്ന് ആര്‍.എസ്.എസ് ആരോപിച്ചു. ആര്‍.എസ്.എസ് മുഖപപത്രമായ ‘ഓര്‍ഗൈനസറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദാനിയെ പിന്തുണയ്ക്കുന്ന നിലപാടുള്ളത്. ഹിന്ദി ദിനപത്രമായ അമര്‍ ഉജാലയിലെ ലേഖനത്തിലെ പരാമര്‍ശങ്ങളാണ് അദാനിയെ പിന്തുണയ്ക്കാന്‍ ഓര്‍ഗെനെസര്‍ ആയുധമാക്കുന്നത്.
അദാനിക്കെതിരായ നീക്കത്തിനു പിന്നില്‍ വിപുലമായ രാജ്യാന്തര ശൃംഖലയുണ്ടെന്ന് ലേഖനം വിശദീകരിക്കുന്നു. 2016-17 കാലഘട്ടത്തില്‍ ഓസ്‌ട്രേലിയയിലാണ് അദാനി വിരുദ്ധ നീക്കത്തിന്റെ തുടക്കം. ആ നീക്കത്തിനു പിന്നില്‍ ബോബ് ബ്രൗണ്‍ ഫൗണ്ടേഷനായിരുന്നെന്നാണ് ആരോപണം. ഗൗതം അദാനിയെ മോശക്കാരനാക്കി ചിത്രീകരിക്കുന്നതിനു മാത്രമായി അദാനിവാച്ച്. ഒആര്‍ജി എന്ന വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഓര്‍ഗനൈസര്‍ ആരോപിച്ചു. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അദാനിയുടെ സംരംഭങ്ങളെ ബോബ് ബ്രൗണ്‍ ഫൗണ്ടേഷന്‍ എതിര്‍ക്കുന്നില്ലെന്നും ആര്‍.എസ്.എസ് മുഖപത്രം ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →