പന്തീരാങ്കാവ് യുഎപിഎ കേസിന്റെ വിചാരണ നടപടികൾ 2023 ഫെബ്രുവരി 8ന് ആരംഭിക്കും

പന്തീരാങ്കാവ് യുഎപിഎ കേസിന്റെ വിചാരണ കൊച്ചി പ്രത്യേക എൻഐഎ കോടതിയിൽ 2023 ഫെബ്രുവരി 8ന് ആരംഭിക്കും. കേസിന്റെ ആദ്യ നടപടിയുടെ ഭാഗമായി കുറ്റപത്രം വായിച്ച് കേൾപ്പിക്കലാകും നടക്കുക. കേസിലെ നാല് പ്രതികളുടെയും വിചാരണ ഒരുമിച്ചാണ് നടത്തുന്നത്.

കോഴിക്കോട് പന്തീരാങ്കാവിൽ വച്ച് 2019 നവംബർ ഒന്നിനാണ് അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർ പിടിയിലായത്. പൊലീസിന്റെ അന്വേഷണത്തിൽ ഇവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ അന്വേഷണം എൻഐഎയ്ക്ക് കൈമാറുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാം പ്രതി സി പി ഉസ്മാൻ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു. അന്വേഷണത്തിൽ വിജിത്ത് വിജയനും പങ്കുണ്ടെന്ന് കണ്ടെത്തി പ്രതി ചേർത്തിരുന്നു.

ഉസ്മാനും വിജിത്തും പിന്നീട് അറസ്റ്റിലായി. 2021 ജനുവരി 21നാണ് വിജിത്തിനെ അറസ്റ്റ് ചെയ്തത്. പിന്നീട് അനുബന്ധ കുറ്റപത്രം എൻഐഎ കോടതിയിൽ നൽകിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →