സംസ്ഥാന ബജറ്റ് ഫെബ്രുവരി 3 വെള്ളിയാഴ്ച

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഫെബ്രുവരി 3 വെള്ളിയാഴ്ച. രണ്ടാം പിണറായി സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റാണ് ഇന്നു രാവിലെ ഒന്‍പതിന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുക. വരുമാന വര്‍ധനയ്ക്ക് മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നതിലായിരിക്കും ധനമന്ത്രി ശ്രദ്ധയൂന്നുക. പ്രത്യേകിച്ച് സംസ്ഥാനത്ത് വിവിധ സേവനമേഖലകളിലുള്ള ഫീസുകളും നിരക്കുകളും വര്‍ധിപ്പിച്ചേക്കും. രജിസ്‌ട്രേഷന്‍ മേഖലയിലും ഫീസ് വര്‍ധനയുണ്ടാകും. അതോടൊപ്പം ഘടന പരിഷ്‌കരിക്കപ്പെട്ടതോടെ ജി.എസ്.ടി. വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി നികുതി വളര്‍ച്ചയും ലക്ഷ്യമാക്കുന്നുണ്ട്. വലിയതോതില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനു പകരം നിലവിലുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാനായിരിക്കും പ്രാധാന്യം നല്‍കുക.

സംസ്ഥാനത്തെ സ്വകാര്യ സംരംഭകര്‍ക്ക് കൂടുതല്‍ സഹായം നല്‍കി സാമ്പത്തിക വളര്‍ച്ചയെന്ന തന്ത്രം പയറ്റുമെന്നും സൂചനയുണ്ട്. സാമ്പത്തികാവലോകന റിപ്പോര്‍ട്ട് പറയുന്ന 12 ശതമാനം വളര്‍ച്ച നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ തന്നെയായിരിക്കും ബജറ്റിലുണ്ടാവുക. കിഫ്ബിയില്‍ ഇക്കുറി പദ്ധതി പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നും സൂചനയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →