കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന്

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന്. രാവിലെ 11 ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കും. ഒന്‍പതു സംസ്ഥാന നിയമസഭകളിലേക്ക് ഈവര്‍ഷവും ലോക്‌സഭയിലേക്ക് അടുത്തവര്‍ഷവും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. തുടര്‍ച്ചയായ അഞ്ചാംവട്ടമാണു നിര്‍മല ബജറ്റ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തേതിനു സമാനമായി കടലാസ് രഹിതരൂപത്തിലായിരിക്കും ഇത്തവണയും ബജറ്റ് അവതരണം. തെരഞ്ഞെടുപ്പു വര്‍ഷമായതിനാല്‍ അടുത്തവര്‍ഷം ഇടക്കാലബജറ്റാകും അവതരിപ്പിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →