ബി.ബി.സി കോളോണിയല്‍ ഭരണാധികാരികളുടെ പിന്മുറക്കാര്‍: വി. മുരളീധരന്‍

കൊച്ചി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സുപ്രീം കോടതി വരെ തള്ളിക്കളഞ്ഞവയാണെന്നും ബി.ബി.സി ഡോക്യുമെന്ററി രാജ്യത്തിന്റെ മതനിരപേക്ഷതക്ക് വെല്ലുവിളിയാണെന്നും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.

സമാധാനവും സുരക്ഷിതവുമായി ജീവിക്കുന്ന ജനതയെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ഇതുവഴി നടക്കുന്നതെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യ ആഗോളതലത്തില്‍ വലിയ മുന്നേറ്റം നടത്തുമ്പോള്‍ പുറത്ത് വരുന്ന ഡോക്യുമെന്ററിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടോ എന്നത് അന്വേഷിക്കണമെന്നും മന്ത്രി പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →