ആലപ്പുഴ: വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ജനുവരി 19, 20 തീയതികളില്‍ എല്ലാ താലൂക്ക് ഓഫീസ് തലത്തിലും എല്ലാ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ചും വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ കോളേജുകള്‍ കേന്ദ്രീകരിച്ചും ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. എല്ലാ വോട്ടര്‍മാരും തങ്ങളുടെ ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ് എന്നിവ സഹിതം ക്യാമ്പുകളില്‍ എത്തി ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.
വീട്ടിലിരുന്നും ആധാര്‍ ബന്ധിപ്പിക്കാം.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. വോട്ടര്‍ രജിസ്്ട്രേഷനില്‍ ക്ലിക്ക്ചെയ്ത ശേഷം ഫോം ആറ് ബി ക്ലിക്ക് ചെയ്യണം. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കുക. ഒ.ടി.പി. വേരിഫിക്കേഷന്‍ നടത്തുക. നിങ്ങളുടെ ഐ.ഡി. കാര്‍ഡ് നല്‍കി സംസ്ഥാനം തിരഞ്ഞെടുക്കുക. ഡീറ്റെയില്‍സ് നല്‍കിയ ശേഷം അത് ശരിയെന്ന് കണ്ടാല്‍ മുന്നോട്ട് പോകുക. നിങ്ങളുടെ ആധാര്‍ നമ്പറും മൊബൈല്‍ നമ്പറും നല്‍കി മുന്നേറുക. ഇതോടെ ആധാര്‍ ബന്ധപ്പെടുത്തല്‍ പൂര്‍ത്തിയായതായി മെസേജ് ലഭിക്കും.