കൊച്ചി : കൈക്കൂലി കേസില്‍ അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ആരോപണവിധേയന്‍ തല്‍സ്ഥാനത്തു തുടരുന്നത് ഉചിതമല്ലെന്ന് ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ഹൈക്കോടതി കമ്മിറ്റി സെക്രട്ടറി അഡ്വ.സി.എം. നാസര്‍ പ്രസ്താവനയില്‍ പറഞ്ഞു. ആരോപണത്തിലെ വസ്തുത പുറത്തുകൊണ്ടു വരാന്‍ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്നു ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയും ആവശ്യപ്പെട്ടു. അഭിഭാഷക സമൂഹം പൊതുവില്‍ ഉയര്‍ന്ന തൊഴില്‍പരമായ മര്യാദകളും മൂല്യങ്ങളും പാലിക്കേണ്ടവരാണ്. ഇത്തരമൊരു ആരോപണം പ്രത്യക്ഷത്തില്‍ അഭിഭാഷക സമൂഹത്തിനാകെ അവമതിപ്പു സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നതിനാല്‍ നിജസ്ഥിതി പുറത്തുവരണം. ആരോപണം അന്വേഷിക്കണമെന്ന നിലപാട് ജുഡീഷ്യറി തന്നെ സ്വീകരിച്ചതു സ്വാഗതാര്‍ഹമാണെന്നും സംസ്ഥാന സെക്രട്ടറി അഡ്വ. സി.പി. പ്രമോദ് പറഞ്ഞു.
‘ആരോപണവിധേയന്‍ തല്‍സ്ഥാനത്ത് തുടരുന്നതു ഉചിതമല്ല’
