പണമില്ലെങ്കിലും പഠനം തുടരാം തുല്യതാ പഠിതാക്കൾക്ക് സൗജന്യമായി പഠിക്കാനുള്ള അവസരം ഒരുക്കുന്നു

എറണാകുളം ജില്ല സമ്പൂർണ്ണ തുല്യത നേടുക എന്ന ലക്ഷ്യത്തോടെ ഈ വർഷത്തെ പദ്ധതിയിൽ പത്താംതരം ഹയർസെക്കൻഡറി തുല്യത പഠിതാക്കൾക്ക്  സൗജന്യമായി പഠിക്കാനുള്ള അവസരം ഒരുക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പത്ത്, ഹയർ സെക്കൻഡറി തുല്യതാ പഠിതാക്കൾക്ക്  സൗജന്യമായി പഠിക്കാനുള്ള അവസരം ഒരുക്കുന്നത്. ഇതുപ്രകാരം 15 ലക്ഷം രൂപയാണ് ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജനുവരി 30നുള്ളിൽ  രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം. പത്താംതരം തുല്യതയ്ക്ക് 17 വയസ്സ് പൂർത്തിയായ, ഏഴാം തരം  പാസ്സായ ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. ഹയർസെക്കൻഡറി തുല്യതയ്ക്ക്  22 വയസ്സ് പൂർത്തിയായ പത്താംതരം പാസ്സായ ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. പഠിതാവിന്റെ അപേക്ഷാഫോറം, പഠിതാവിന്റെ യോഗ്യത സർട്ടിഫിക്കറ്റ്,  ഈ രേഖകൾ അടക്കം  ജനുവരി 30  നകം  കളക്ടറേറ്റിലുള്ള ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ എത്തിക്കണം. ഫോൺ:0484 2426596, 7558941039, +91 94473 06828,9496229476

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →