സോളേഡാര്‍
പിടിച്ചടക്കിയതായി റഷ്യ;
പിടിച്ചുനില്‍ക്കാന്‍ യുക്രൈന്‍

മോസ്‌കോ/കീവ്: കിഴക്കന്‍ യുക്രൈനിലെ സോളേഡാറിന്റെ നിയന്ത്രണം തങ്ങളുടെ െസെന്യം ഏറ്റെടുത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. കനത്ത പോരാട്ടത്തിലൂടെയും ബോംബാക്രമണത്തിലൂടെയുമാണ് നഗരം പിടിച്ചടക്കാനായത്. സോളേഡാര്‍ കീഴടക്കിയതിനാല്‍ അടുത്ത പട്ടണമായ ബഖ്മുത്തില്‍നിന്ന് യുക്രൈനിയന്‍ സേനയെ അകറ്റാന്‍ കഴിയുമെന്ന് മോസ്‌കോ പ്രതീക്ഷ പ്രകടിപ്പിച്ചു. സോള്‍ഡാറിന്റെ സമ്പൂര്‍ണ വിമോചനം സാധ്യമായെന്ന് റഷ്യന്‍ കൂലിപ്പടയാളി സംഘമായ വാഗ്‌നറുടെ തലവന്‍ അവകാശപ്പെട്ടു. അരവര്‍ഷത്തെ അപമാനകരമായ പിന്‍വാങ്ങലിനുശേഷം മോസ്‌കോയുടെ ആദ്യത്തെ വലിയ യുദ്ധവിജയമാണിത്. എന്നാല്‍, സോളേഡാറിലെ വിജയം മൊത്തത്തില്‍ റഷ്യക്കു വലിയ ഗുണമൊന്നും ഉണ്ടാക്കില്ലെന്നാണ് യു.എസിന്റെ വിലയിരുത്തല്‍. ബഖ്മുത്തും സോളേഡാറും റഷ്യക്കാരുടെ െകെകളിലെത്തിയാലും, അത് യുദ്ധത്തില്‍ തന്ത്രപരമായ സ്വാധീനം ചെലുത്താന്‍ പോകുന്നില്ലെന്ന് യു.എസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. യുക്രൈന്‍ മുന്നേറ്റം തടയാനോ മന്ദഗതിയിലാക്കാനോ ഇതുകൊണ്ടൊന്നും കഴിയില്ലെന്നും കിര്‍ബി കൂട്ടിച്ചേര്‍ത്തു.
അതേസമയം, റഷ്യയുടെ അവകാശവാദങ്ങളെ യുക്രൈന്‍ നിഷേധിച്ചു. കിഴക്കന്‍ ഡോണ്‍ടെസ്‌ക് മേഖലയിലെ സോളേഡാര്‍ നഗരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണു തങ്ങളെന്ന് യുക്രൈന്‍ െസെനിക വൃത്തങ്ങള്‍ അറിയിച്ചു. റഷ്യ കനത്ത ആക്രമണമാണ് അഴിച്ചുവിടുന്നതെന്നും വന്‍തോതില്‍ െസെന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഡോണ്‍ടെസ്‌ക് മേഖലയിലുടനീളം വിന്യസിച്ചിരുന്ന െസെന്യത്തെ പൂര്‍ണമായി സോളേഡാറിലേക്കു കേന്ദ്രീകരിച്ചുള്ള ആക്രമണതന്ത്രമാണ് റഷ്യ ഇപ്പോള്‍ പയറ്റുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതിനിടെ, യുക്രൈന്‍ യുദ്ധം ഒരുവര്‍ഷത്തോടടുക്കുന്ന സാഹചര്യത്തില്‍ സംയുക്തസേനാ മേധാവി ജനറല്‍ വലേരി ജെറാസിമോവിനെ ഫീല്‍ഡ് കമാന്‍ഡറായി റഷ്യന്‍ സര്‍ക്കാര്‍ നിയമിച്ചിരുന്നു. യുക്രൈനിലെ െസെനികനീക്കം കൂടുതല്‍ ഫലപ്രദമാക്കാനാണു കമാന്‍ഡര്‍ തലത്തിലുള്ള മാറ്റമെന്നു റഷ്യന്‍ പ്രതിരോധമന്ത്രാലയം പറയുന്നു. പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വിശ്വസ്തനായ ജനറല്‍ ജെറാസിമോവ് യു്രൈകന്‍ യുദ്ധത്തിന്റെ മുഖ്യസൂത്രധാരന്‍മാരില്‍ ഒരാളാണ്. യുക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെ വിവിധ രാജ്യാന്തരസംഘടനകളുടെയും യു.എസ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെയും ഉപരോധം നേരിടുന്നയാളാണ് അദ്ദേഹം. അതേ ജെറാസിമോവിനെ യുക്രൈന്‍ യുദ്ധത്തിന്റെ ചുമതല ഏല്‍പ്പിച്ചതോടെ റഷ്യയുടെ നീക്കങ്ങള്‍ ഇനി രണ്ടുംകല്‍പ്പിച്ചാണെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു.
യുക്രൈനിലെ ഇലോെവെസ്‌കില്‍ 2014-ലുണ്ടായ യുദ്ധത്തില്‍ റഷ്യന്‍ െസെന്യത്തിന്റെയും റഷ്യന്‍ അനുകൂല വിഘടനവാദികളുടെയും കമാന്‍ഡറായും ജെറോസിമോവ് സേവനമനുഷ്ടിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →