മഞ്ചേരി: വയോധികയുടെ മകളുടെ കല്യാണത്തിന് അറബിയില്‍നിന്നു സ്വര്‍ണനാണയങ്ങള്‍ വാങ്ങിത്തരാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് അരലക്ഷം രൂപയും മൂന്നു പവന്‍ സ്വര്‍ണമാലയും കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
കാപ്പ ചുമത്തപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയ അരീക്കോട് സ്വദേശി പൂളക്കചാലില്‍ വീട്ടില്‍ അസീസ് (40) എന്ന അറബി അസിസിനെയെണ് മലപ്പുറം ഡിവൈ.എസ്.പി.അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കാപ്പ പ്രതികളെ പോലീസ് നിരീക്ഷിച്ചുവരുന്നതിനിടെയാണ് സ്വര്‍ണമാലയും പണവും തട്ടിയെടുത്ത സംഭവത്തില്‍ വയോധിക മഞ്ചേരി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അസീസിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്തതിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
സംസ്ഥാനത്തുടനീളം നിരവധി മോഷണം, ലഹരികടത്ത്, വഞ്ചന തുടങ്ങിയ കേസില്‍ ഉള്‍പ്പെട്ട് ഒരു വര്‍ഷത്തോളം കാപ്പ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുകയും ജാമ്യത്തില്‍ ഇറങ്ങി വീണ്ടും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരി, എസ്.ഐ കൃഷ്ണന്‍, പ്രത്യേക അന്വേഷണസംഘാംഗങ്ങളായ ഐ.കെ. ദിനേഷ്, പി. സലീം, ആര്‍. ഷഹേഷ്, കെ.കെ. ജസീര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

