28 വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന്‍ അറസ്റ്റില്‍

തളിപ്പറമ്പ്: 28 വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന്‍ അറസ്റ്റില്‍. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലെ അധ്യാപകനായ മലപ്പുറം കൊണ്ടോട്ടി കൊരണ്ടിപറമ്പ ഒളവട്ടൂര്‍ ദാറുല്‍ അമാന്‍ ഹൗസില്‍ എം.ഫൈസല്‍ (52)നെയാണ് പോക്‌സോ പ്രകാരം തളിപ്പറമ്പ പ്രിന്‍സിപ്പല്‍ എസ്.ഐ. ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. 2021 നവംബറില്‍ ക്ലാസ് തുടങ്ങി രണ്ടാഴ്ച്ച കഴിഞ്ഞതുമുതല്‍ ലൈംഗിക ഉദ്ദേശത്തോടെ ക്ലാസ് മുറിയില്‍വച്ച് പല ദിവസങ്ങളില്‍ പല തവണ വിവിധ ക്ലാസുകളിലെ 28 പെണ്‍കുട്ടികളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ ചൈല്‍ഡ്‌ലൈനില്‍ നല്‍കിയ പരാതിപ്രകാരം അഞ്ച് കേസുകളിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Share
അഭിപ്രായം എഴുതാം