കുലാലംപുര്‍: മലയാളി താരം എച്ച്.എസ്. പ്രണോയി മലേഷ്യ ഓപ്പണ്‍ സൂപ്പര്‍ 750 ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീ ക്വാര്‍ട്ടറില്‍ ഇന്തോനീഷ്യയുടെ ചികോ ഔറ ദ്വി വാര്‍ദോയോയൊണു പ്രണോയ് തോല്‍പ്പിച്ചത്. സ്‌കോര്‍: 21-9, 15-21,21-16.
മത്സരം ഒരു മണിക്കൂര്‍ നാല് മിനിറ്റ് നീണ്ടു. ലോക എട്ടാം നമ്പര്‍ സ്ഥാനക്കാരനാണു പ്രണോയ്. മലയാളി താരം ക്വാര്‍ട്ടറില്‍ ജപ്പാന്റെ കോഡായി നാരാഓകയോ മലേഷ്യയുടെ തന്നെ എന്‍ഗി ടിസെ യോങിനെയോ നേരിടും. വനിതാ ഡബിള്‍സില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് വെങ്കല മെഡല്‍ ജേതാക്കളായ ട്രീസാ ജോളി – ഗായത്രി ഗോപീചന്ദ് സഖ്യം തോറ്റു പുറത്തായി. ബള്‍ഗേറിയയുടെ ഗബ്രിയേല സ്‌റ്റോയിവ – സ്‌റ്റെഫാനി സ്‌റ്റോയിവ സഖ്യമാണ് അവരെ തോല്‍പ്പിച്ചത്. സ്‌കോര്‍: 13-21, 21-15, 17-21.