റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോളി കണ്ണമാലിയുടെ ഗുരുതരാവസ്ഥ വെളിപ്പെടുത്തി ബിനീഷ് ബാസ്റ്റിന്‍

January 12, 2023 - 10:02 pm

സിനിമാ സീരിയല്‍ താരം മോളി കണ്ണമാലി അസുഖബാധിതയായി ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. ഇപ്പോഴിതാ നടിയെ ആശുപത്രിയില്‍ പോയി സന്ദര്‍ശിച്ച വിവരങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടന്‍ ബിനീഷ്. ഐസിയുവില്‍ ആണെന്ന് മാത്രമേ എല്ലാവരും അറിഞ്ഞിട്ടുള്ളുവെന്നും എന്നാല്‍ ഗുരുതരമായ അവസ്ഥയിലൂടെയാണ് നടി കടന്ന് പോവുന്നതെന്നും ബിനീഷ് ബാസ്റ്റിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ,

‘മോളി ചേച്ചി ആശുപത്രിയിലാണെന്ന് അറിഞ്ഞിരുന്നു. ചേച്ചി ഐസിയുവില്‍ തന്നെയാണ്. ഇത്രയും ദിവസമായിട്ട് വരാന്‍ പറ്റിയില്ല. ഇന്നാണ് വരാന്‍ കഴിഞ്ഞത്. എല്ലാവരും വന്നാല്‍ ചേച്ചിയെ കാണിക്കുകയൊന്നുമില്ല. പ്രായത്തിന്റെ ബുദ്ധിമുട്ടുകളും ശ്വാസകോശത്തിന്റെ പ്രശ്നങ്ങളുമൊക്കെ ഉണ്ടെന്നാണ് പരിചരിക്കുന്ന നഴ്‌സിനോട് ചോദിച്ചപ്പോള്‍ പറഞ്ഞത്. നല്ല രീതിയിലുള്ള ട്രീറ്റ്മെന്റ് കൊടുക്കുന്നുണ്ടെങ്കിലും ചേച്ചിയുടെ അവസ്ഥ വളരെ മോശമാണ്.’

എന്നെ കണ്ടപ്പോള്‍ ചേച്ചിക്ക് മനസിലായി. സംസാരിക്കാനൊന്നും പറ്റാത്ത അവസ്ഥയാണ്. ട്യൂബ് വഴിയാണ് ഫുഡ് കൊടുക്കുന്നത്. നമുക്ക് കാണുമ്ബോള്‍ തന്നെ ഭയങ്കരമായി സങ്കടം വരും. ഇങ്ങനെയൊരു അവസ്ഥയില്‍ മോളി ചേച്ചിയെ കണ്ടിട്ടില്ല. എപ്പോഴും ചിരിച്ച്‌ കളിച്ച്‌ തമാശയായിട്ടേ ചേച്ചി സംസാരിക്കൂ.
എന്റെ നാട്ടുകാരിയാണ് ചേച്ചി. ഞങ്ങളുടെ വീടുകള്‍ തമ്മില്‍ 2 കിലോ മീറ്റര്‍ വ്യത്യാസമേയുള്ളൂ. ഈ അവസ്ഥയില്‍ എല്ലാവരും ചേച്ചിയ്ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് മാത്രമേ എനിക്ക് പറയാനുള്ളു. ഏത് ആശുപത്രിയില്‍ കൊണ്ട് പോയാലും കൊടുക്കുന്ന ചികിത്സ തന്നെയാണ് ഇവിടെയും കൊടുക്കുന്നത്. ഓപ്പറേഷനൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്.’

ലങ്സില്‍ കഫക്കെട്ടുണ്ട്. ശ്വാസം എടുക്കാനൊക്കെ ബുദ്ധിമുട്ടുണ്ട്. പ്രായത്തിന്റേതായ പ്രശ്‌നങ്ങളുമുണ്ട്. വല്ലാത്ത മോശമായൊരു അവസ്ഥയിലൂടെയാണ് ചേച്ചി കടന്ന് പോകുന്നത്. എല്ലാവരും പ്രാര്‍ഥിക്കണമെന്നേ എനിക്ക് പറയാനുള്ളൂ. മക്കളൊക്കെ പൈസയുടെ ആവശ്യത്തിനും മറ്റുമായി പോയിരിക്കുകയാണ്’- ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *