ആലപ്പുഴ: അരൂര്‍ നിയോജക മണ്ഡലത്തിലെ വില്ലേജ് ഓഫീസുകള്‍ക്ക് അനുവദിച്ച ഉപകരണങ്ങളുടെ വിതരണം ദലീമ ജോജോ എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. വില്ലേജ് ഓഫീസ് സേവനങ്ങള്‍ ഇ ഓഫീസ് വഴിയാകുമ്പോള്‍ മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായും വേഗത്തിലും നിറവേറ്റാന്‍ സാധിക്കുമെന്ന് എം.എല്‍.എ. പറഞ്ഞു. വിതരണം ചെയ്യുന്നതിനായി സംഘടിപ്പിച്ച സമ്മേളനം ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു.
അരൂര്‍ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന 10 വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ 11.5 ലക്ഷം രൂപയുടെ 19 ലാപ്ടോപ്പുകളും 18 മള്‍ട്ടി ഫങ്ഷന്‍ പ്രിന്ററുകളുമാണ് എം.എല്‍.എയുടെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങി നല്‍കിയത്.
തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് അധ്യക്ഷത വഹിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിതാ ദേവാനന്ദ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ജീവന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബിനിത പ്രമോദ്, പി.എസ്. ഷാജി, ചേര്‍ത്തല തഹസില്‍ദാര്‍ കെ.ആര്‍. മനോജ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.പി. മധു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.