പന്ത് മുംബൈയിലെ ആശുപത്രിയില്‍

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരുക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ വ്യോമമാര്‍ഗം മുംബൈയിലെ ആശുപത്രിയിലേക്കു മാറ്റി. ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പന്തിനെ ഇന്നലെയാണ് എയര്‍ ആംബുലന്‍സില്‍ മുംബൈയിലെ കോകിലാ ബെന്‍-ധിരുഭായ് അംബാനി ആശുപത്രിയില്‍ എത്തിച്ചത്. കാലിന്റെ ലിഗമെന്റിനു പരുക്കേറ്റ താരത്തെ ഇവിടെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. കഴിഞ്ഞമാസം 30 നാണ് റൂര്‍ക്കിയിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ പന്തിനു കാര്‍ അപകടത്തില്‍ പരുക്കേറ്റത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →