ന്യൂഡല്‍ഹി: പുതുവല്‍സരപ്പുലര്‍ച്ചെ യുവതി കാറിനടിയില്‍ കുടുങ്ങിയെന്ന വിവരം ലഭിച്ച് ഒമ്പതു പോലീസ് വാനുകള്‍ നിരത്തിലിറങ്ങിയിട്ടും അപകടമുണ്ടാക്കിയോ കാറിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.യുവതിയുമായി കാര്‍ പായുമ്പോള്‍ അഞ്ചു പോലീസ് കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ റൂട്ടിലുണ്ടായിരുന്നു. അപകടവിവരമറിയിച്ചു പോലീസിനു നിരവധി ഫോണ്‍ കോളുകളും ലഭിച്ചു. ജനുവരി ഒന്നിനു പുലര്‍ച്ചെ രണ്ടിനായിരുന്നു യുവതിയുടെ സ്‌കൂട്ടറില്‍ കാറിടിച്ചത്. 2.18 നു തന്നെ പോലീസിന് അപകടത്തെക്കുറിച്ചു വിവരം ലഭിച്ചു. 2.20ന് അടുത്ത വിളിയെത്തി. 3.24 നു പോലീസിനെ വിളിച്ച ദീപക് ദഹിയ എന്ന ദൃക്‌സാക്ഷി അടിയില്‍ മൃതദേഹവുമായി കാര്‍ പോകുന്നതു കണ്ടതായി അറിയിച്ചു. 4.26 ന് മറ്റൊരാള്‍ വിളിച്ചു ഒരു സ്ത്രീയുടെ മൃതദേഹം റോഡില്‍ കിടക്കുന്നതായി അറിയിച്ചു. ഒമ്പതു പോലീസ് വാഹനങ്ങള്‍ റോഡിലുണ്ടായിരുന്നിട്ടും കാറോ മൃതദേഹമോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പുകമഞ്ഞു മൂലമുള്ള വെളിച്ചക്കുറവാണ് ഇതിനു കാരണമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.അതിനിടെ, അപകടത്തില്‍ കൊല്ലപ്പെട്ട അഞ്ജലിയുടെ ദേഹത്ത് 40 മുറിവുകളുണ്ടായിരുന്നെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വാരിയെല്ലുകള്‍ തുളച്ചു പുറത്തേക്കു വന്നിരുന്നു. തലയോട്ടിയും പൊട്ടി. നട്ടെല്ലിനും കൈകാലുകള്‍ക്കും പരുക്കേറ്റു.
തെരച്ചിലിന് 9 പോലീസ് വാനുകള്‍: എന്നിട്ടും കാര്‍ കണ്ടെത്തിയില്ല
