ആധാറിലെ വിലാസം മാറ്റാന്‍ കുടുംബാംഗത്തിന്റെ സഹായം മതി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിലെ വിലാസം മാറ്റാനുള്ള നടപടി യു.ഐ.ഡി.എ.ഐ. ലളിതമാക്കി. കുടുംബനാഥന്റെ അനുമതിയോടെ വിലാസം മാറ്റാനാണ് അനുമതി.
ഇതുവരെ വിലാസം മാറ്റാന്‍ പുതിയ മേല്‍വിലാസം തെളിയിക്കുന്ന രേഖ നിര്‍ബന്ധമായിരുന്നു. ഓണ്‍ലൈന്‍ ആധാര്‍ സേവനത്തിലെ ”ഹെഡ് ഓഫ് ഫാമിലി” അധിഷ്ഠിത അപ്‌ഡേഷന്‍ സൗകര്യമാണ ഉപയോഗിക്കേണ്ടത്. 50 രൂപയാണ് അപേക്ഷാ ഫീസ്. ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന റേഷന്‍ കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകളിലൊന്ന് സമര്‍പ്പിക്കണം. ഒ.ടി.പി. അടിസ്ഥാനമാക്കിയാകും ഈ സൗകര്യം ലഭ്യമാകുക. വിലാസം അപ്‌ഡേറ്റ് ചെയ്തു കഴിയുമ്പോള്‍ എസ്.എം.എസിലൂടെ സ്ഥിരീകരണം ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →