കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ച യുവതി നിയന്ത്രണം വിട്ട് ലോറിക്കടിയില്‍ വീണ് മരിച്ചു

ചെെന്നെ: റോഡിലെ കുഴി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ മറിഞ്ഞ സ്‌കൂട്ടറില്‍ നിന്നു തെറിച്ചു വീണ യുവതി ലോറി കയറി മരിച്ചു. സ്വകാര്യ ഐടി കമ്പനി ജീവനക്കാരിയായ ശോഭനയാണ് (22) മരിച്ചത്. ഇവര്‍ക്കൊപ്പം സ്‌കൂട്ടറില്‍ യാത്രചെയ്തിരുന്ന സഹോദരന്‍ ഹരീഷിനും അപകടത്തില്‍ പരുക്കേറ്റു.സഹോദരനെ നീറ്റ് കോച്ചിങ് സെന്ററിലാക്കാനുള്ള യാത്രയിലായിരുന്നു ശോഭന. മധുരവോയലിലെ സര്‍വീസ് റോഡിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിലെ കുഴി കണ്ട് സ്‌കൂട്ടര്‍ വെട്ടിച്ചതോടെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. അതോടെ ഇരുവരും റോഡിലേക്കു തെറിഞ്ഞു വീണു. ഇവരുടെ വാഹനത്തിനു തൊട്ടുപിന്നാലെയുണ്ടായിരുന്ന ലോറി ശോഭനയുടെ ശരീരത്തില്‍ കയറിയിറങ്ങുകയായിരുന്നു.ശോഭന സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ശോഭനയും സഹോദരനും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നു പോലീസ് പറഞ്ഞു. അപകടസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ മോഹനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →