ന്യൂഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകള്‍ക്കായാണ് സോണിയയെ പ്രവേശിപ്പിച്ചത്. അതേസമയം, ശ്വാസകോശത്തില്‍ അണുബാധയുണ്ടായെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് ദിവസമായി അവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു.രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയെ സന്ദര്‍ശിച്ചു. ഉത്തര്‍പ്രദേശില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് ഇരുവരും സോണിയയെ സന്ദര്‍ശിച്ചത്. പിന്നീട് രാഹുല്‍ ഭാരത് ജോഡോ യാത്രയ്ക്കായി മടങ്ങി.
സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
