ഭാരത് പേ ചീഫ് എക്‌സിക്യൂട്ടീവ് രാജിവച്ചു

ന്യൂഡല്‍ഹി: ഭാരത് പേ ചീഫ് എക്‌സിക്യൂട്ടീവ് സുഹെയ്ല്‍ സമീര്‍ രാജിവച്ചു. ജനുവരി ഏഴുമുതല്‍ സമീര്‍ സ്ഥാപനത്തിന്റെ തന്ത്രപ്രധാന ഉപദേശകന്‍ മാത്രമായിരിക്കുമെന്ന് രാജിതീരുമാനം സ്ഥിരീകരിച്ച് ഭാരത് പേ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.പുറത്താക്കപ്പെട്ട ഭാരത് പേ സഹസ്ഥാപകന്‍ അഷ്നീര്‍ ഗ്രോവറുമായി സമീറിന് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. അതേസമയം, രാജികാരണം വ്യക്തമാക്കിയിട്ടില്ല. സാമ്പത്തിക ദുരുപയോഗം ആരോപിച്ച് ഗ്രോവറിനെ പുറത്താക്കിയ ശേഷം ഫിന്‍ടെക് കമ്പനിയുടെ മേല്‍നോട്ടം വഹിച്ചിരുന്നത് സുഹൈല്‍ സമീറായിരുന്നു. കഴിഞ്ഞമാസം മൂന്ന് സീനിയര്‍ എക്‌സിക്യൂട്ടീവുമാരുടെ രാജിക്കു പിന്നാലെയാണ് സമീറും ഭാരത്‌പേ വിടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →