പത്തനംതിട്ട : ളാഹയിൽ ശബരിമല തീർഥാടകരുമായി പമ്പയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. ളാഹ വിളക്ക് വഞ്ചിക്ക് സമീപമായിരുന്നു അപകടം. മുപ്പതിലേറെ തീർഥാടകർ ബസിലുണ്ടായിരുന്നെങ്കിലും ആർക്കും കാര്യമായ പരുക്കില്ല. മണ്ഡലകാലം തുടങ്ങിയ ശേഷം ഇവിടെ നടക്കുന്ന മൂന്നാമത്തെ അപകടമാണിത്.
കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം: ആർക്കും പരുക്കില്ല
