പതിനൊന്നുകാരിക്കെതിരെ ലൈംഗികാതിക്രമം : എഴുപത്തിയഞ്ചുകാരൻ അറസ്റ്റിൽ

മലപ്പറം : പതിനൊന്നുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ എഴുപത്തിയഞ്ചുകാരൻ അറസ്റ്റിൽ. മലപ്പുറം കീഴാറ്റൂർ ചെമ്മന്തട്ട സ്വദേശി തൂവാട്ടുതൊടിയിൽ ബാലകൃഷ്ണനാണ് പിടിയിലായത്. 2022 നവംബർ 27നും ഡിസംബർ 18നുമാണ് കേസിന് ആസ്പദമായ സംഭവങ്ങൾ നടന്നത്.തുടർച്ചയായി രണ്ടു തവണ കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

ചെമ്മന്തട്ടയിലെ ഒരു ക്ഷേത്രത്തിൽ ഭജനക്ക്​ എത്തിയ കുട്ടിയെ പ്രതി ആളൊഴിഞ്ഞ സ്ഥലത്ത്​ വെച്ച്​ ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത പ്രകടമായതോടെ രക്ഷിതാക്കൾ കൗൺസിലിങ്ങ് നടത്തി. ഇതോടെയാണ് വിവരങ്ങൾ പുറത്തായത്. തുടർന്ന് ചൈൽഡ്​ ലൈനിന്റെ നിർദേശപ്രകാരം കേസെടുത്ത മേലാറ്റൂർ പൊലീസ് കഴിഞ്ഞ ദിവസമാണ് പ്രതിയെ പിടികൂടിയത്. .

. പെൺകുട്ടിയോട് സൗഹൃദം സ്ഥാപിച്ചായിരുന്നു എഴുപത്തിയഞ്ചുകാരനായ ബാലകൃഷ്ണൻ ലൈംഗികാതിക്രമത്തിന് മുതിർന്നത്. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →