ബ്രഹ്മോസ് എയര്‍ മിസൈല്‍ ഇന്ത്യന്‍ വ്യോമസേന വിജയകരമായി പരീക്ഷിച്ചു

ന്യൂഡല്‍ഹി: കൂടുതല്‍ ദൂരപരിധിയോട് കൂടിയ ബ്രഹ്മോസ് എയര്‍ മിസൈല്‍ ഇന്ത്യന്‍ വ്യോമസേന വിജയകരമായി പരീക്ഷിച്ചു. എസ് യു 30 എം കെ ഐ ജെറ്റില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ ലക്ഷ്യം കൈവരിച്ചു. പുതിയ മിസൈലിന് 400 കിലോമീറ്റര്‍ ദൂരെ വരെയുള്ള ലക്ഷ്യം ഭേദിക്കാന്‍ കഴിയും.കരുത്തേറിയ ബ്രഹ്മോസ് മിസൈല്‍ എത്തുന്നതോടെ ഇന്ത്യന്‍ വ്യോമസേനക്ക് ശക്തമായ ആക്രമണങ്ങള്‍ നടത്താനുള്ള ശേഷി വര്‍ധിക്കും. ഭാവി യുദ്ധക്കളങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇത് വഴിയൊരുക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.എയര്‍ഫോഴ്സ്, ഇന്ത്യന്‍ നേവി, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ), ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍), ബ്രഹ്മോസ് എയ്റോസ്പേസ് (ബിഎപിഎല്‍) എന്നിവയുടെ സംയുക്ത ശ്രമത്തിലാണ് വിപുലീകരിച്ച റേഞ്ചോട് കൂടിയ ബ്രഹ്മോസ് വിജയകരമായി പരീക്ഷിക്കാനായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →