പകൽ ഇടതുപക്ഷവും രാത്രി പോപ്പുലർഫ്രണ്ടും ആകുന്ന ഇരട്ടമുഖമാണ് ഇടതു സർക്കാരിന്റേതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

കോട്ടയം : നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് കേരളത്തിൽ തഴച്ചുവളരുന്നത് ഇടതു സർക്കാരിന്റെ സഹായത്തോടെയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. പകൽ ഇടതുപക്ഷവും രാത്രി പോപ്പുലർഫ്രണ്ടും ആകുന്ന ഇരട്ടമുഖമാണ് കാണുന്നത്..

നരേന്ദ്രമോദിയെ താഴെയിറക്കാൻ ഹിന്ദു വിഭാഗങ്ങളെയും ഒപ്പം നിറുത്തണമെന്ന എ.കെ. ആന്റണിയുടെ പ്രസ്താവന തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള നീക്കമാണ്. വിശ്വാസവും ആചാരവും തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഉപയോഗിക്കുന്ന അവസരവാദം ജനം തിരിച്ചറിയും. ചന്ദനക്കുറി തൊട്ടവരെ മാത്രമല്ല ഗണപതിഹോമം കഴിഞ്ഞ് കറുത്ത കുറി തൊടുന്നവരെയും കൂടെ കൂട്ടുന്നത് നന്നാകുമെന്നും മുരളീധരൻ പരിഹസിച്ചു.

ഇ.പി. ജയരാജനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ മൗനം അത്ഭുതകരമാണ്. എല്ലാത്തരം അഴിമതിയുടെയും കേന്ദ്രമായി സി.പി.എം മാറി. കേന്ദ്ര ഏജൻസികൾക്ക് വിഷയം സ്വമേധയാ അന്വേഷിക്കാമെന്നും മുരളീധരൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →