കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വെല്ലുവിളിയായ എ.ടി.കെ. മോഹന്‍ ബഗാന്‍.സ്വന്തം തട്ടകമായ വിവേകാനന്ദ യൂബ ഭാരതി ക്രീരാംഗന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 2-1 നാണ് എ.ടി.കെ. മോഹന്‍ ബഗാന്റെ ജയം. 12 കളികളില്‍ നിന്ന് 23 പോയിന്റ് നേടിയ എ.ടി.കെ. മൂന്നാം സ്ഥാനത്തായി. ബ്ലാസ്‌റ്റേഴ്‌സ് 11 കളികളില്‍ നിന്ന് 22 പോയിന്റുമായി നാലാം സ്ഥാനത്തായി. ഗോവ 12 കളികളില്‍ നിന്നു 19 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.എഫ്.സി. ഗോവ 27/12/2022 മികച്ച പോരാട്ടം പുറത്തെടുത്തു. 55 ശതമാനം സമയത്തും പന്ത് ഗോവന്‍ താരങ്ങളുടെ കാല്‍ക്കലായിരുന്നു. ഒന്‍പതാം മിനിറ്റില്‍ ദിമിത്രി പെട്രോറ്റോസിലൂടെ എ.ടി.കെ. മുന്നിലെത്തി. ലിസ്റ്റണ്‍ കൊളാകോയുടെ ക്രോസിനെ വലംകാലനടി ഗോവയെ ഞെട്ടിച്ചു. 25-ാം മിനിറ്റില്‍ അന്‍വര്‍ അലി ഗോവയെ ഒപ്പമെത്തിച്ചു. സെറ്റ് പീസിനെ എഡു ബേഡിയയുടെ സഹായത്തോടെ അന്‍വര്‍ അലി ഗോളാക്കി. 55-ാം മിനിറ്റില്‍ ഹ്യൂഗോ ബൗമസ് എ.ടി.കെയുടെ ലീഡ് തിരിച്ചു പിടിച്ചു.ദിമിത്രി പെട്രോറ്റോസിന്റെ മിന്നല്‍ വേഗത്തിലുള്ള മുന്നേറ്റമാണു ഗോളില്‍ അവസാനിച്ചത്.