കിക്മ ഇനി ആർ പി മെമ്മോറിയിൽ കോളേജ്; പുനർനാമകരണം മുഖ്യമന്ത്രി നിർവ്വഹിക്കും

നെയ്യാർഡാമിൽ കിക്മ ക്യാംപസിൽ പ്രവർത്തിക്കുന്ന കിക്മ ആർട്സ് ആന്റ് സയൻസ് കോളേജിന്റെ പേര് ആർ പരമേശ്വരപിള്ള മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജെന്നാക്കുന്നു. കോളേജിന്റെ ഔദ്യോഗിക പുനർനാമകരണം ജനുവരി എഴിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. വൈകുന്നേരം കിക്മ ക്യംപസിലാണ് ചടങ്ങ്. മുൻ എം എൽ എ, മികച്ച സഹകാരി, പൊതു പ്രവർത്തകൻ, ദീർഘകാലം സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ആർ പരമേശ്വരപിള്ളയോടുള്ള ആദരസൂചകമായാണ് കോളേജിന് പേര് നൽകുന്നത്. ചടങ്ങിൽ  ആർ പരമേശ്വരപിള്ളയുടെ ഛായചിത്രം മുഖ്യമന്ത്രി അനാഛാദനം ചെയ്യും. സഹകരണ മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ എം എൽ എമാർ അടക്കം രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌ക്കാരിക രംഗത്തുള്ളവർ സംബന്ധിക്കും. കിക്മ ആർട്സ് ആൻഡ് സയൻസ്  കോളേജിന്റെ പേര് ആർ പരമേശ്വരപിള്ള മൊമ്മോറിയൽ ആർട്സ് ആന്റ് സയൻസ് കോളേജെന്നാക്കുന്നതിന് കേരള സർവ്വകലാശാല അനുമതി നല്കിയിരുന്നതായി സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →