ഗാക്‌പോയെ റാഞ്ചി ലിവര്‍പൂള്‍

ലണ്ടന്‍: ഖത്തര്‍ ലോകകപ്പില്‍ ഹോളണ്ടിന്റെ മുന്നേറ്റത്തിനു ചുക്കാന്‍ പിടിച്ച യുവതാരം കോഡി ഗാക്‌പോയെ ടീമിലെത്തിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂള്‍. പി.എസ്.വി. ഐന്തോവനില്‍നിന്നാണ് താരത്തെ യുര്‍ഗന്‍ ക്ലോപ്പെയും സംഘവും റാഞ്ചിയത്. 50 ദശലക്ഷം യൂറോ(ഏകദേശം 430 കോടി രൂപ)യാണ് പ്രതിഫലമെന്നാണ് ഫുട്‌ബോള്‍ ലോകത്തുനിന്നുള്ള റിപ്പോര്‍ട്ട്. കൈമാറ്റം പി.എസ്.വി. സ്ഥിരീകരിച്ചിട്ടുണ്ട്. വൈകാതെ ഇം ണ്ടിലെത്തുന്ന ഗാക്‌പോ വൈദ്യപരിശോധനകള്‍ പൂര്‍ത്തിയാക്കി ലിവര്‍പൂളുമായി കരാര്‍ ഒപ്പിടും.

പി.എസ്.വിക്കായി 106 മത്സരങ്ങളില്‍ ഇരുപത്തിമൂന്നുകാരനായ ഗാക്‌പോ ബൂട്ടണിഞ്ഞു. 36 വട്ടം എതിരാളികളുടെ വലകുലുക്കി.ഖത്തറില്‍ ഹോളണ്ടിനായി മൂന്നു ഗോളുകളാണ് യുവതാരത്തിന്റെ അക്കൗണ്ടിലുള്ളത്. ദേശീയ ജഴ്‌സിയില്‍ 14 മത്സരങ്ങളില്‍ ആറു ഗോളുകളാണ് ഗാക്‌പോയുടെ സമ്പാദ്യം. അര്‍ജന്റീനയോടു ക്വാര്‍ട്ടറില്‍ മുട്ടുമടക്കിയാണ് ഖത്തറില്‍ നിന്നു ഹോളണ്ട് വിമാനം കയറിയത്.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗാക്‌പോയെ നോട്ടമിട്ടിരുന്നു. എന്നാല്‍, യുണൈറ്റഡിനെ കടത്തിവെട്ടി മുന്നേറ്റത്തിലും മധ്യനിരയിലും ഒരുപോലെ വിനിയോഗിക്കാവുന്ന താരത്തെ സ്വന്തമാക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →