കോഴിക്കോട്: സ്പാനിഷ് കോച്ച് ഫ്രാന്‍സിസ് ബോണറ്റ് ഐ ലീഗ് ക്ലബ് ഗോകുലം കേരള എഫ്.സിയുടെ മുഖ്യ പരിശീലകന്. കാമറൂണ്‍ കോച്ച് റിച്ചാര്‍ഡ് തോവയ്ക്ക് പകരക്കാരനായാണ് ബോണറ്റ് പരിശീലക സ്ഥാനം ഏറ്റെടുത്തത്.കഴിഞ്ഞ സീസണില്‍ രാജസ്ഥാന് യുണൈറ്റഡ് എഫ്.സിയുടെ മുഖ്യ പരിശീലകനായിരിന്നു ഫ്രാന്‍സെസ് ബോണറ്റ്. 29 വയസുള്ള ബോണറ്റ് സ്പെയിനിലെ ബാഴ്സലോണ സ്വദേശിയാണ്. രാജസ്ഥാന് യുണൈറ്റഡ് വിട്ടതിന് ശേഷം ബോണറ്റ് ഗ്വാട്ടിമാലന്‍ ക്ലബായ സാന്താ ലൂസിയ കോട്സുമാല്‍ഗുപായില്‍ അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തിച്ചു. രണ്ട് ദിവസത്തിനകം അദ്ദേഹം ഗോകുലത്തിന്റെ കോഴിക്കോട്ടുള്ള ക്യാമ്പില്‍ ചേരും.
കറ്റാലന്‍ ക്ലബായ എഫ്.സി മാര്‍ട്ടിനെന്‍ക്, സി.ഇ.എല്‍. ഹോസ്പിറ്റലറ്റ്, യുഡി പാര്‍ക്ക്, സി.എഫ്. അല്‍മോഗവര്‍സിന്റെ പരിശീലകനായി തുടങ്ങിയ ബോണറ്റ് ബാഴ്സലോണയിലെ ബാഴ്സ അക്കാദമിയിലും പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഫ്രാന്‍സിസ് ബോണറ്റ് ഗോകുലം കേരള പരിശീലകന്
