ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138-ാം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികൾ

കണ്ണൂർ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 138ാം സ്ഥാപകദിനാഘോഷമായ 28/12/22 ബുധനാഴ്ച സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികള്‍. ഡിസിസി, ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാനാണ് കെപിസിസിയുടെ തീരുമാനം.

കണ്ണൂര്‍ ഡിസിസിയില്‍ നടക്കുന്ന കോണ്‍ഗ്രസ് ജന്മദിനാഘോഷങ്ങള്‍ക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നേതൃത്വം നല്‍കും. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ജന്മദിനറാലിയും പൊതുസമ്മേളനവും കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി ആസ്ഥാനത്ത് 28/12/22 ബുധനാഴ്ച രാവിലെ 10ന് സേവാദള്‍ വൊളന്റിയര്‍മാര്‍ നല്‍കുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി കോണ്‍ഗ്രസ് പതാക ഉയര്‍ത്തും. തുടര്‍ന്ന് കേക്ക് മുറിച്ചും ജന്മദിന സന്ദേശം നല്‍കിയും ആഘോഷ പരിപാടികള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കും.യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, കെ.മുരളീധരന്‍ എംപി, കെപിസിസി ഭാരവാഹികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share
അഭിപ്രായം എഴുതാം