തൊണ്ടയാട് തീപിടുത്തം: ബൈക്കുകള്‍ കത്തിനശിച്ചു

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിന് സമീപം കാര്‍ സ്പെയര്‍ പാര്‍ട്സ് ഗോഡൗണിലെ പാര്‍ക്കിംഗ് ഏരിയയിലുണ്ടായ തീപിടുത്തത്തില്‍ ബൈക്കുകളും സ്പെയര്‍ പാര്‍ട്സുകളും കത്തി നശിച്ചു. ഇന്നലെ പകല്‍ മൂന്നരയോടെയായിരുന്നു സംഭവം. സ്ഥാപനത്തിലെ ജീവനക്കാരുടെ നാല് ബൈക്കുകളാണ് കത്തിനശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി ഫയര്‍ ഫോഴ്സ് അധികൃതര്‍ പറഞ്ഞു. പാര്‍ക്കിംഗ് ഏരിയയിലെ സ്വിച്ച് ബോര്‍ഡിനോട് ചേര്‍ന്ന് കാറിന്റെ അനുബന്ധ സാധനങ്ങള്‍ കൂട്ടിയിട്ട സ്ഥലത്താണ് തീപിടുത്തമുണ്ടായത്. പാര്‍ക്കിംഗ് ഏരിയ ഗോഡൗണായി ഉപയോഗിച്ചതിന് സ്ഥാപന അധികൃതര്‍ക്കെതിരെ കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →