സി.രാധാകൃഷ്‌ണന് കേന്ദ്ര സാഹിത്യ അക്കാഡമിയുടെ വിശിഷ്‌ടാംഗത്വം

ന്യൂഡൽഹി: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ സി.രാധാകൃഷ്‌ണന് കേന്ദ്ര സാഹിത്യ അക്കാഡമിയുടെ വിശിഷ്‌ടാംഗത്വം. രാജ്യത്തെ മുതിർന്ന സാഹിത്യകാരൻമാർക്ക് നൽകുന്നതാണ് ഈ അംഗീകാരം. മലയാളത്തിൽ നിന്ന് ഇതിനു മുമ്പ് എം.ടി.വാസുദേവൻ നായർക്ക് കേന്ദ്ര സാഹിത്യ അക്കാഡമിയുടെ വിശിഷ്‌ടാംഗത്വം ലഭിച്ചിരുന്നു.

കെ.പി.രാമനുണ്ണി, എസ്.മഹാദേവൻ തമ്പി, വിജയലക്ഷ്മി എന്നിവരെ അക്കാഡമി സമിതിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.അക്കാഡമിയുടെ മികച്ച നിരൂപണ സാഹി​ത്യത്തിനുള്ള ഒരുലക്ഷംരൂപയും പ്രശസ്‌തി​ പത്രവും അടങ്ങി​യ പുരസ്‌കാരം എം.തോമസ് മാത്യുവിന്റെ ‘ആശാന്റെ സീതായനം’ എന്ന കൃതിക്ക് ലഭിച്ചു.

വിവർത്തന പുരസ്കാരം ചാത്തനാത്ത് അച്യുതനുണ്ണിക്കാണ്. വാമനാചാര്യൻ രചിച്ച സംസ്‌കൃത കൃതിയായ കാവ്യാലങ്കാര സൂത്രവൃത്തിയുടെ ​മലയാള പരിഭാഷയ്ക്കാണ് 50,000 രൂപയും പ്രശസ്‌തി​ പത്രവും അടങ്ങി​യ അവാർഡ്.നാരായന്റെ മലയാളം നോവൽ കൊച്ചരേത്തിയുടെ അസാമീസ് പരിഭാഷയായ അരയനാരിയുടെ രചയിതാവ് ജൂറി ദത്തയ്ക്കും പരിഭാഷയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →