കരിപ്പൂരില്‍ 42 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളംവഴി കടത്താന്‍ ശ്രമിച്ച 42.60 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ബേസിന്‍ മിക്‌സര്‍ ടാപ്പിലൂടെ കടത്താന്‍ ശ്രമിച്ച 814 ഗ്രാം സ്വര്‍ണമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഡിസംബർ 10 നു ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയ കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദ് ഇഷാഖ് കൊണ്ടുവന്ന ബാഗേജില്‍ ഉണ്ടായിരുന്ന ബേസിന്‍ മിക്‌സര്‍ ടാപ് സംശയത്തെത്തുടര്‍ന്നു കസ്റ്റംസ് പിടിച്ചുവച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ വിദഗ്ധരുടെ സഹായത്തോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മിക്‌സര്‍ ടാപ് തുറന്നു പരിശോധിച്ചപ്പോഴാണ് 814 ഗ്രാം തൂക്കമുള്ള മൂന്നു സ്വര്‍ണ റോഡുകള്‍ ലഭിച്ചത്. കള്ളക്കടത്തുസംഘം വാഗ്ദാനം ചെയ്ത 30,000 രൂപയ്ക്കു വേണ്ടിയാണ് ഇഷാഖ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →