വടകര: ഗ്യാസ് ടാങ്കറിലും ട്രെയിനിലും കടത്തുകയായിരുന്ന 123 കുപ്പി മദ്യം പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. ആര്‍.പി.എഫും എക്‌സൈസും സംയുക്തമായി നടത്തിയ തെരച്ചലിലാണ് മദ്യം പിടികൂടിയത്. മംഗലാപുരം-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചറില്‍ നിന്ന് 28 കുപ്പി മാഹി മദ്യമാണ് പിടികൂടിയത്. എന്നാല്‍ കടത്തുകാരനെ കണ്ടെത്താനായില്ല. പിന്‍ഭാഗത്തെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കര്‍ണാടകയില്‍ നിന്ന് വരുകയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിയില്‍ നിന്ന് 95 കുപ്പി മദ്യമാണ് പിടികൂടിയത്. തമിഴ്‌നാട് തിരുനല്‍വേലി സുന്ദരപാണ്ഡ്യപുരം തെങ്കാശി മരമാര്‍ സ്ട്രീറ്റിലെ ലക്ഷമണനെ (34) അറസ്റ്റ് ചെയ്തു. ടാങ്കര്‍ ലോറിയുടെ ക്യാബിനില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു. ഗ്യാസുമായി മംഗലാപുരത്ത് നിന്ന് കൊല്ലത്തേക്കു പോകുകയായിരുന്ന ടാങ്കര്‍ ലോറി അഴിയൂര്‍ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് സംഘം പരിശോധിക്കുകയായിരുന്നു.ക്രിസ്മസ്, ന്യൂ ഇയര്‍ ഡ്രൈവിന്റെ ഭാഗമായി പരിശോധന തുടരുമെന്ന് എക്‌സൈസ് അറിയിച്ചു. റോഡ്, റെയില്‍ വഴി വ്യാപകമായി മദ്യം കടത്തുന്നതായാണ് വിവരം.
ടാങ്കറിലും ട്രെയിനിലും കടത്തിയ മദ്യം പിടികൂടി
