ശരിയായ ലിംഗ നീതി മനസിലാക്കി വേണം കുട്ടികൾ വളരാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കോഴിക്കോട്: സ്കൂളുകളിലെ ലിംഗ നീതി സംബന്ധിച്ച് തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളെ ഇടകലർത്തി ഇരുത്താൻ പോകുന്നുവെന്ന പ്രചാരണം തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്ന മനസ്സുകളുടെ സൃഷ്ടിയാണ്. ശരിയായ ലിംഗ നീതി മനസിലാക്കി വേണം കുട്ടികൾ വളരാൻ.

എല്ലാവരുടേയും അഭിപ്രായം പരിഗണിച്ച് മാത്രമേ പാഠ്യപദ്ധതി പരിഷ്‍കരണ കാര്യത്തിൽ അവസാന തീരുമാനമുണ്ടാകുവെന്ന് കുപ്രചാരണക്കാർ മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മേമുണ്ട ഹയർസെക്കൻററി സ്കൂളിൻറെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →