കൊച്ചി: സെലിബ്രിറ്റി ഫോട്ടോഗ്രാഫറും ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരനുമായ യുവാവിനെ ലൈംഗിക പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം ആനായ്ക്കല്‍ പ്രണവ് സി. സുഭാഷാ(32)ണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കടവന്ത്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണു നടപടി. എറണാകുളത്തു താമസിക്കുന്ന മലപ്പുറം സ്വദേശിനിയാണു പരാതിക്കാരി. ഗര്‍ഭിണിയാണെന്ന് അറിയിച്ചതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ദേശിച്ച് ഒഴിഞ്ഞുമാറിയെന്നും വിവാഹത്തിനു സമ്മതമല്ലെന്ന് അറിയിച്ചെന്നുമാണു യുവതി പോലീസില്‍ നല്‍കിയിരിക്കുന്ന പരാതി.
യുവതിയുടെ വൈദ്യപരിശോധന നടത്തുകയും മജിസ്‌ട്രേറ്റ് കോടതി രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. നിരവധി പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരേ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
വിവാഹ വാഗ്ദാനം നല്‍കി പീഡനം; സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍
