ചൈന പ്രകോപനം സൃഷ്ടിക്കുന്നുവെന്നു യു.എസ്.

വാഷിങ്ടണ്‍: അരുണാചല്‍പ്രദേശിലെ തവാങ് മേഖലയില്‍ ഇന്ത്യയും ചൈനയുമായുണ്ടായ അതിര്‍ത്തിസംഘര്‍ഷത്തേത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുകയാണെന്ന് അമേരിക്ക.

അതിര്‍ത്തിയില്‍ ചൈന പ്രകോപനം സൃഷ്ടിക്കുകയാണെന്നും സംഘര്‍ഷം ലഘൂകരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കു പൂര്‍ണപിന്തുണ നല്‍കുന്നതായും യു.എസ്. പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ അറിയിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍, യഥാര്‍ഥ നിയന്ത്രണരേഖ(എല്‍.എ.സി)യിലെ സംഭവവികാസങ്ങള്‍ യു.എസ്. പ്രതിരോധവകുപ്പ് നിരീക്ഷിച്ചുവരുകയാണ്. ഇന്‍ഡോ-പസഫിക്കിലെ യു.എസ്. സഖ്യരാജ്യങ്ങള്‍ക്കെതിരേ പ്രകോപനം സൃഷ്ടിക്കുന്ന നിലപാടാണു ചൈനയുടേതെന്നും പെന്റഗണ്‍ പ്രസ് സെക്രട്ടറി പാറ്റ് റൈഡര്‍ ആരോപിച്ചു.

എല്‍.എ.സിയില്‍ സൈന്യത്തെ ഉപയോഗിച്ച് ചൈന വന്‍തോതില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സംഘര്‍ഷം ലഘൂകരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കു യു.എസ്. പൂര്‍ണപിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അരുണാചല്‍പ്രദേശില്‍ ചൈനയുടെ കടന്നുകയറ്റശ്രമം ഇന്ത്യ ഫലപ്രദമായി ചെറുത്തെന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റിനെ അറിയിച്ചതിനു പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →