ലക്‌നൗ: ഡോക്ടറായ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 400 കിലോമീറ്റർ അകലെ കൊണ്ടുപോയി സംസ്‌കരിച്ച ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി സ്വദേശിയായ ഡോ.അഭിഷേക് അവസ്തിയാണ് അസസ്റ്റിലായത്. അഭിഷേക് ഭാര്യയായ വന്ദന ശുക്ലയാണ് (28) കൊല്ലപ്പെട്ടത്. 2022 നവംബർ 26നാണ് കൊലപാതകം നടന്നത്.തുടർന്ന് 400 കീലോമിറ്റർ അകലെയുള്ള ഗർമുക്തകേശ്വറിൽ കൊണ്ടുപോയി മൃതദേഹം സംസ്‌കരിച്ചു .മൃതദേഹം സ്യുട്ട്‌കേസിൽ അടച്ച് ഇവരുടെ ക്ലിനിക്കായ ഗൗരി ചികിത്സാലയയിൽ കൊണ്ടുപോയി. തുടർന്ന് ഒരു ആംബുലൻസ് വിളിച്ച് ഗർ മുക്തകേശ്വരിൽ കൊണ്ടുപോയി സംസ്‌കരിക്കുകയായിരുന്നുവെന്ന് എ.എസ്.പി അരുൺ കുമാർ സിംഗ് പറഞ്ഞു.
ആയുർവേദ ഡോക്ടറാണ് അഭിഷേക് അവസ്തി. കുടുംബവഴക്കിനിടെ അഭിഷേകും പിതാവ് ഗൗരി ശങ്കറും ചേർന്ന് ഭാരമുള്ള വസ്തുവച്ച് വന്ദനയുടെ തലയ്ക്കടിച്ചു. തലയ്‌ക്കേണ്ട മാരകമായ പരിക്കിനെ തുടർന്ന് വന്ദന മരണമടയുകയായിരുന്നു.പിറ്റേന്ന് കൊലപാതകത്തിനു ശേഷം ഭാര്യയെ കാണാനില്ലെന്ന് അഭിഷേക് കോത്‌വാലി സദർ പോലീസ് സ്‌റ്റേഷനിൽ പരാതിയും നൽകി. വീട്ടിലുള്ള വിലപിടിപ്പുളള ചില സാധനങ്ങളുമായാണ് വന്ദനയെ കാണാതായതെന്ന് ഇയാൾ പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ ദമ്പതികൾ തമ്മിലുള്ള വഴക്കിനെ കുറിച്ച് അറിഞ്ഞ പോലീസ് അഭിഷേകിനെ നിരീക്ഷിച്ചുവരികയായിരുന്നു.
2022 ഡിസംബർ 12 തിങ്കളാഴ്ചയാണ് പോലീസ് അഭിഷേക് അവസ്തിയെ കസ്റ്റഡിയിൽ എടുത്തത്. ഒരു ദിവസം മുഴുവൻ നീണ്ട ചോദ്യം ചെയ്യലിൽ പിറ്റേന്നാണ് കുറ്റം സമ്മതിച്ചത്. അഭിഷേകിനും ഭാര്യയ്ക്കുമെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. അപകടത്തിൽ മരിച്ച സ്ത്രീയെ സംസ്‌കരിക്കാൻ കൊണ്ടുപോകുകയാണെന്നാണ് ഇവർ ആംബുലൻസ് ഡ്രൈവറോട് പറഞ്ഞത്.
2014ലാണ് ലഖിംപുർ മൊഹല്ല ബഹാദുർനഗർ സ്വദേശിയായ അഭിഷേകും വന്ദന ശുക്ലയും വിവാഹിതരാകുന്നത്. സിതാപൂർ റോഡിൽ ഇരുവരും ചേർന്ന് ഗൗരി ചികിത്സാലയ എന്ന പേരിൽ ആശുപത്രി സ്ഥാപിച്ച് അവിടെ പ്രാക്ടീസ് തുടരുകയായിരുന്നു. ഇവർക്കിടയിൽ വഴക്കൂം പതിവായിരുന്നു. ഗൗരി ചികിത്സാലയത്തിലെ ജോലി ഉപേക്ഷിച്ച് ചമൽപുരിലെ ലക്ഷിം നാരായൺ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യാൻ വന്ദന തീരുമാനിച്ചതിനു പിന്നാലെയാണ് കൊലപാതകം